സ്ത്രീ സംവരണ ബിൽ ചരിത്രനാഴികക്കല്ല്; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: സ്ത്രീ സംവരണ ബിൽ രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ, ഇത് 25-30 വർഷങ്ങൾക്ക് മുൻപേ നടപ്പിലാക്കേണ്ടിയിരുന്ന ആശയമാണെന്നും അദ്ദേഹം പറഞ്ഞു.കാലത്തിനനുസരിച്ച് മെച്ചപ്പെടുത്തലുകൾ വരുത്താനാകുന്ന ഒരു ശക്തമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് ഈ ബിൽ കാണേണ്ടതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, 2023ൽ എല്ലാ പാർട്ടികളും പിന്തുണച്ച ബിൽ ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ലെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. നിലവിലെ 543 ലോക്സഭാ സീറ്റുകളിൽ തന്നെ 33 ശതമാനം സംവരണം നടപ്പാക്കാമായിരുന്നുവെന്നുമാണ് അവരുടെ വിമർശനം.





