images 2026 04 16t175639.303

തിരുവനന്തപുരത്ത് കോൺഗ്രസിൽ നേതൃപോര്; മുസ്ലിം ലീഗ് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ട് ആഴ്ചയ്ക്ക് മേലെ ബാക്കി നിൽക്കെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുന്നറിയിപ്പുമായി രംഗത്ത്.

സ്ഥിതി നിയന്ത്രിക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന് ലീഗ് നേതൃത്വം സൂചിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള തർക്ക റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പാർട്ടിക്ക് അതിൽ അതൃപ്തിയുണ്ടാകുമെന്ന് വ്യക്തമാക്കി.

യുഡിഎഫിന് അനുകൂലമായി വോട്ടർമാർ ശക്തമായ പിന്തുണ നൽകിയ സാഹചര്യത്തിൽ ഇത്തരം സംഭവവികാസങ്ങൾ ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.