671175105 1533679071458686 378797817662458602 n

വിഷു സര്‍പ്രൈസുമായി മോഹന്‍ലാല്‍; ‘അതിമനോഹരം’ പോസ്റ്റര്‍ പുറത്ത്

വിഷുദിനത്തില്‍ മലയാള സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസുമായി മോഹന്‍ലാല്‍ എത്തി. തന്‍റെ പുതിയ ചിത്രമായ ‘അതിമനോഹരം’യുടെ ആദ്യ പോസ്റ്റര്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. “ഏവര്‍ക്കും അതിമനോഹരമായ വിഷു ആശംസകള്‍” എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. പ്രഖ്യാപന സമയത്ത് L366 എന്ന പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. ഇപ്പോഴാണ് ‘അതിമനോഹരം’ എന്ന പേര് ഔദ്യോഗികമായി പുറത്തുവന്നത്.‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പോസ്റ്ററില്‍ അയ്യപ്പഭക്തര്‍ക്കിടയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാലിനെ കാണിക്കുന്നത്.