130295462

‘പള്ളിച്ചട്ടമ്പി’ക്ക് മന്ദഗതിയിലുള്ള തുടക്കം; ആദ്യദിനം 8.20 കോടി

വിഷു റിലീസായി ഏപ്രിൽ 15ന് തിയറ്ററിലെത്തിയ ‘പള്ളിച്ചട്ടമ്പി’ ബോക്‌സ് ഓഫീസിൽ മന്ദഗതിയിലാണ് ആരംഭിച്ചത്. ടൊവിനോ തോമസും കായദു ലോഹറും അഭിനയിച്ച ചിത്രത്തിന് ആദ്യദിനം ആഗോളതലത്തിൽ 8.20 കോടി രൂപയാണ് ലഭിച്ചത്.ഇന്ത്യയിലെ നെറ്റ് കളക്ഷൻ 2.37 കോടി രൂപയായപ്പോൾ വിദേശ വിപണിയിൽ നിന്ന് 1.70 കോടി രൂപയാണ് ലഭിച്ചത്. പീരിയഡ് ആക്ഷൻ ഡ്രാമയായ ചിത്രം തുടർദിവസങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുമോ എന്നതാണ് ഇനി ശ്രദ്ധേയമായത്.