lionel messi 1742983951713 16 9

ലയണൽ മെസ്സിക്കെതിരെ കേസ്; കരാർ ലംഘിച്ചെന്ന ആരോപണം

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ അസോസിയേഷന് എതിരെയും അമേരിക്കയിൽ കേസ് ഫയൽ ചെയ്തു. ഫ്ലോറിഡയിൽ നടന്ന ഒരു സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാതിരുന്നതിലൂടെ കരാർ ലംഘിച്ചെന്നാണ് ആരോപണം.മിയാമി ആസ്ഥാനമായ ഇവന്റ് പ്രമോട്ടറാണ് പരാതി നൽകിയത്.

ടിക്കറ്റ്, സംപ്രേഷണ, സ്പോൺസർഷിപ്പ് വരുമാനാവകാശങ്ങൾ ഉൾപ്പെട്ട കരാറിന്റെ ഭാഗമായിരുന്നു മത്സരങ്ങൾ. എന്നാൽ മെസ്സി നിശ്ചിത സമയം കളിക്കാത്തത് മൂലം സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. മെസ്സിയുടെയോ അസോസിയേഷനുടെയോ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.