ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ച് വിക്കറ്റ് ജയം നേടി. വിരാട് കോഹ്ലി ഇംപാക്ട് പ്ലെയറായി ഇറങ്ങി 34 പന്തിൽ 49 റൺസ് നേടി ടീമിന്റെ ഉയർന്ന സ്കോററായി.
മുട്ടുവേദനയെ തുടർന്ന് താൻ പൂർണ്ണ ഫിറ്റ്നസിലല്ലെന്ന് കോഹ്ലി പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മത്സരത്തിലാണ് ആദ്യമായി ഇംപാക്ട് പ്ലെയറായി ഇറങ്ങിയത്.





