reddy 768x432 (1)

ആത്മനിർഭർ ഭാരത് ലക്ഷ്യത്തിൽ നിർണായക ധാതുക്കൾക്ക് പ്രധാന പങ്ക്: ജി കിഷൻ റെഡ്ഡി

സ്വയംപര്യാപ്തത ലക്ഷ്യമായ ആത്മനിർഭർ ഭാരത് സാക്ഷാത്കരിക്കാൻ നിർണായക ധാതുക്കൾക്ക് വലിയ പങ്കുണ്ടെന്ന് കേന്ദ്ര ഖനി-കൽക്കരി മന്ത്രി ജി കിഷൻ റെഡ്ഡി

ഭൗതിക രാഷ്ട്രീയ മാറ്റങ്ങൾ, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക സുരക്ഷ എന്നിവയുടെ പശ്ചാത്തലത്തിൽ നിർണായക ധാതുക്കളുടെ പ്രാധാന്യം വർധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നത്തെ ലോകത്തിൽ ഓരോ രാജ്യത്തിന്റെ ഭാവിയും ഈ ധാതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ ആറു ഘട്ടങ്ങളിലായി 46 നിർണായക ധാതു ബ്ലോക്കുകൾ ലേലം ചെയ്ത് നൽകിയതായി മന്ത്രി അറിയിച്ചു. ഏഴാം ഘട്ടത്തിൽ 19 ബ്ലോക്കുകളുടെ ലേലം ആരംഭിക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 24 നിർണായക ധാതുക്കളുടെ ഇറക്കുമതി തീരുവ സർക്കാർ ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഓസ്‌ട്രേലിയ, അർജന്റീന പോലുള്ള രാജ്യങ്ങളിൽ ഖനി വിഭവങ്ങൾ കണ്ടെത്തുന്നതിനും ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. രാജ്യം ഖനി മേഖലയിലെ ആഗോള നേതാവാകാൻ എല്ലാ പങ്കാളികളും ചേർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. നിർണായക ധാതുക്കളുടെ വികസനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും ഭാവി സുരക്ഷയ്ക്കും നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.