കേരള ന്യൂസ് മീഡിയ
കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണൻ നിർമ്മിച്ച “The Path of Vision’’ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്യ്തു .തിരുവനന്തപുരം : ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “The Path of Vision’’ ഇന്ന് (20.11.2026) രാവിലെ 10.00 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ് ചെയ്തു. കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ് പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ശിവഗിരി മഠം ബ്രഹ്മചാരി അനീഷ് എന്നിവർ പങ്കെടുത്തു. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ: സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ”The Path of Vision” ചാലക്കുടി ഗായത്രി ആശ്രമത്തിലും ശിവഗിരി മഠത്തിലും വച്ച് ഒരാഴ്ചയോളം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയായത്.75 മിനിറ്റ് ദൈർഘ്യത്തിൽ ഒരുക്കുന്ന ഈ ഡോക്യൂമെന്ററി നിർമ്മിക്കുന്നത് കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണനാണ്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി.എസ്.പ്രമോദ് രചനയും നിർവഹിക്കുന്നു. ഡോക്യൂമെന്ററി കണ്ട ഗവർണർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു.https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/21505
