img 20260413 wa0020

സെഞ്ചുറിക്ക് പിന്നാലെ തന്റെ ‘ഭാഗ്യ വ്യക്തി’യെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഇന്നലെ ചെപ്പോക്കിൽ ചെന്നൈയ്ക്കായി ആദ്യ സെഞ്ചുറി നേടി തിളങ്ങിയ സഞ്ജു സാംസൺ തന്റെ ഫോമിലേക്കുള്ള തിരിച്ചുവരവിന് പിന്നിൽ ഒരു “ലക്കി പേഴ്സന്റെ” വേദിയിലെ സാന്നിധ്യമാണെന്നു പറഞ്ഞു .

ഈ ഭാഗ്യ വ്യക്തി താരത്തിന്റെ ഭാര്യയല്ല പകരം മറ്റൊരാളാണെന്നു കൂടി മനസ്സിലായതോടെ എല്ലാവരിലും കൗതുകമുണർന്നു.എന്നാൽ മത്സരശേഷം നടന്ന അഭിമുഖത്തിൽ വച്ച് തന്നെ പക്ഷെ സഞ്ജു സസ്പെൻസ് പൊളിച്ചു. തന്റെ വിജയത്തിന്റെ പിന്നിലെ ലക്കി സ്റ്റാർ മുൻ ഇൻഡ്യൻ പരിശീലകനായ രവി ശാസ്ത്രിയാണെന്നു അദ്ദേഹത്തിന് കൊടുത്ത അഭിമുഖത്തിൽ വച്ച് തന്നെ സഞ്ജു പറഞ്ഞത് എല്ലാവരിലും ചിരിയുണർത്തി.

രവി ശാസ്ത്രിയോട് വളരെ നന്ദി തോന്നുന്നു. എല്ലാ മത്സരങ്ങൾക്കും മുമ്പ് നിങ്ങളെ കാണാൻ കഴിയുന്നത് എന്റെ ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു, അതിനാൽ ദയവായി എല്ലാ മത്സരങ്ങൾക്കും മുമ്പ് വരൂ സർ,” എന്നാണ് സഞ്ചു പറഞ്ഞത്.

ഐപിഎല്ലിലെ തന്റെ നാലാം സെഞ്ച്വറി നേടിയ സഞ്ജുവിന്റെ മികവിൽ ചെന്നൈ ഡൽഹിയെ 23 റൺസിന് തകർത്തു.