thiruvanchoor radhakrishnan jpg

തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭാ സ്പീക്കർ

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: കിരൺ എസ് പിള്ളൈ

മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടി അദ്ദേഹം വിജയിച്ചു.

സ്പീക്കർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എ സി മൊയ്തീനും ബിജെപി സ്ഥാനാർഥിയായി ബി ബി ഗോപകുമാറും മത്സരിച്ചു. മൊയ്തീന് 35 വോട്ടും ബിജെപിക്ക് 3 വോട്ടും ലഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയത്.

മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവും ചേർന്നാണ് തിരുവഞ്ചൂരിനെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചത്. ദീർഘകാല പാർലമെന്ററി പരിചയവും ഭരണപരിചയവും ഉള്ള നേതാവായ തിരുവഞ്ചൂർ മുൻപ് ആഭ്യന്തരം, റവന്യൂ, ഗതാഗതം, വനം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

1991ൽ അടൂരിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് കോട്ടയത്ത് നിന്നും തുടർച്ചയായി വിജയിച്ച് കേരള രാഷ്ട്രീയത്തിലെ പ്രധാന കോൺഗ്രസ് മുഖങ്ങളിലൊരാളായി മാറി.

2026 നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പുതിയ സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നത്.

Follow the Kerala News Media channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read news at www.keralanewsmediaonline.com