img 20260517 wa0021

മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അനിശ്ചിതത്വത്തില്‍

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌ :സജി ജോർജ് വട്ടപ്പാറ

യു.ഡി.എഫ് മന്ത്രിസഭയില്‍ മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം അനിശ്ചിതത്വത്തില്‍. അഞ്ചാംമന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിട്ടില്ല. വിഷയത്തില്‍ പുനരാലോചന വേണമെന്ന് മുസ്ലിം ലീഗിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇതോടെ അന്തിമതീരുമാനമെടുക്കാന്‍ ലീഗ് നേതൃത്വയോഗം ഉടന്‍ ചേരും. 22 എം.എല്‍.എമാരാണ് ലീഗിനുള്ളത്. ഇന്ന് ഉച്ചയോടെ ലീഗ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീ ന് കൈമാറും. 22.എംഎല്‍എമാരില്‍ ആര്‍ക്കും മന്ത്രിമാരാകാമെന്ന് പി.എം.എ സലാം പറഞ്ഞു. അതേസമയം ഇക്കുറി മന്ത്രിയാകാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്ന് മഞ്ഞിളാംകുഴി അലി വ്യക്തമാക്കി.

മന്ത്രിമാര്‍ സംബന്ധിച്ച് ലീഗില്‍ തര്‍ക്കം ഇല്ലെന്നാണ് എം.കെ. മുനീര്‍ അവകാശപ്പെട്ടത്. എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗില്‍ രൂക്ഷമായ തര്‍ക്കമുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. അതിനാല്‍ തര്‍ക്കമില്ലെന്ന ലീഗിന്റെ വാദം പൊള്ളയാണ്. അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ ലീഗ് നേതൃത്വം കലഹമുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ഇത്തരമൊരു സാഹചര്യം ഉടലെടുത്താൽ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് തലവേദനയാകും. ഇതിനോട് കോണ്‍ഗ്രസ് നേതൃത്വം ഏതു രീതിയില്‍ പ്രതികരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w