img 20260515 wa0005

പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം കോൺഗ്രസിൽ ഉയരുന്നുവോ? കേരള മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നൽകിയ പുതിയ സൂചന

കേരള ന്യൂസ് മീഡിയ

രാഷ്ട്രീയ വിശകലനം | കിരൺ എസ് പിള്ളൈ

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ കോൺഗ്രസിനുള്ളിൽ മറ്റൊരു വലിയ രാഷ്ട്രീയ ചർച്ച ശക്തമാകുകയാണ് — പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം പാർട്ടിയുടെ തീരുമാന സംവിധാനത്തിൽ വേഗത്തിൽ ഉയരുകയാണോ എന്ന ചോദ്യം. കേരള മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ സംഭവവികാസങ്ങൾ ഇപ്പോൾ അതിന്റെ പ്രധാന ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പ്രധാന പോരാട്ടം വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലായിരുന്നു. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്ത സംഘടനാ നേതാക്കളിലൊരാളായി കണക്കാക്കപ്പെടുമ്പോഴും, ഒടുവിൽ തീരുമാനം വി.ഡി. സതീശന്റെ പക്ഷത്തേക്ക് നീങ്ങിയതിനെ രാഷ്ട്രീയ നിരീക്ഷകർ വലിയ power shift ആയി കാണുന്നു.

ഇവിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പേര് ശക്തമായി ഉയരുന്നത്.

വയനാട് എംപി എന്ന നിലയിൽ കേരള രാഷ്ട്രീയത്തെ അടുത്തുനിന്ന് വായിക്കാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വിലയിരുത്തൽ. സംസ്ഥാനത്ത് grassroots sentiment കൂടുതൽ വി.ഡി. സതീശന്റെ ഭാഗത്താണെന്നും, അതിനെ അവഗണിക്കുന്നത് രാഷ്ട്രീയമായി അപകടകരമാകാമെന്നുമുള്ള വിലയിരുത്തൽ അവർ ശക്തമായി മുന്നോട്ടുവച്ചുവെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടതോടെ വയനാട്ടിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ഹൈക്കമാൻഡിന് വലിയ മുന്നറിയിപ്പായി മാറി. “വയനാട് അടുത്ത അമേഠിയാകും” എന്ന രാഷ്ട്രീയ സന്ദേശം പാർട്ടിക്കുള്ളിലെ സമ്മർദ്ദം എത്രമാത്രം ഉയർന്നിരുന്നുവെന്ന് വ്യക്തമാക്കിയതായി നിരീക്ഷകർ പറയുന്നു.

അതേസമയം IUML ഉൾപ്പെടെയുള്ള സഖ്യകക്ഷികളും വി.ഡി. സതീശനെ പിന്തുണച്ചത് നിർണായകമായി. പ്രിയങ്ക ഗാന്ധി ഈ alliance moodയും public perceptionഉം കൂടുതൽ ഗൗരവമായി എടുത്തുവെന്ന വിലയിരുത്തലും ഉയരുന്നു.

ഇവിടെ കോൺഗ്രസിനുള്ളിലെ മറ്റൊരു structural shift കൂടി വ്യക്തമാണ്.

ഒരുകാലത്ത് പാർട്ടിയുടെ പ്രധാന രാഷ്ട്രീയ authority രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ ഇപ്പോൾ പ്രിയങ്ക ഗാന്ധി നേരിട്ട് political negotiationsലും leadership shapingലും കൂടുതൽ സജീവമാകുന്നുവെന്ന perception ശക്തമാകുന്നു.

പ്രത്യേകിച്ച് 2024ന് ശേഷം വയനാട് ലോക്സഭ സീറ്റിലൂടെ കേരള രാഷ്ട്രീയവുമായി പ്രിയങ്കയ്ക്ക് നേരിട്ടുള്ള ബന്ധം രൂപപ്പെട്ടു. അതോടെ അവർ വെറും campaign face മാത്രമല്ല, active political negotiator ആയും മാറുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഇത് കോൺഗ്രസിനുള്ളിലെ internal balanceനെയും ബാധിക്കും.

രാഹുൽ ഗാന്ധിയുടെ സംഘടനാ network. പ്രിയങ്ക ഗാന്ധിയുടെ public instinct politics. സംസ്ഥാന നേതാക്കളുടെ grassroots power.

ഇവ തമ്മിലുള്ള പുതിയ power equation ഇപ്പോൾ രൂപപ്പെടുന്ന ഘട്ടത്തിലാണ് പാർട്ടി.

വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് അതിന്റെ ആദ്യത്തെ വലിയ രാഷ്ട്രീയ ഉദാഹരണമായി ഇപ്പോൾ വായിക്കപ്പെടുന്നു.

അതേസമയം ഇത് ഒരു വലിയ സന്ദേശവും നൽകുന്നു.

കോൺഗ്രസിൽ ഇനി ഡൽഹി loyalty മാത്രം മതിയാകില്ല. ജനപിന്തുണയും alliance acceptabilityയും public perceptionഉം increasingly നിർണായകമാകുന്നു.

കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് അതിനെ തുറന്നുകാട്ടിയ രാഷ്ട്രീയ സംഭവമായി മാറിയിരിക്കുകയാണ്.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read news at www.keralanewsmediaonline.com