കേരള ന്യൂസ് മീഡിയ
എഡിറ്റോറിയൽ | കിരൺ എസ് പിള്ളൈ
തമിഴ്നാട്ടിലെ മധുരൈ നഗരത്തിന്റെ ഏകദേശം 30 ശതമാനം ഭാഗങ്ങളും ഒരുകാലത്ത് ജലാശയങ്ങളായിരുന്ന പ്രദേശങ്ങളിലാണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗര വികസനവും കയ്യേറ്റങ്ങളും കാരണം നിരവധി കുളങ്ങളും കണ്മായികളും ഇല്ലാതായതായും റിപ്പോർട്ടിൽ പറയുന്നു.
Neervazhvu എന്ന സിവിക് ഡാറ്റാ പ്ലാറ്റ്ഫോം പുറത്തിറക്കിയ പഠനമനുസരിച്ച് മധുരൈ നഗരത്തിലെ കുറഞ്ഞത് 14 പ്രധാന ജലാശയങ്ങൾ പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 16.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജലപ്രദേശങ്ങളാണ് നഗര വികസനത്തിനിടയിൽ ഇല്ലാതായത്.
ഒരു കാലത്ത് മഴവെള്ള സംഭരണത്തിനും ഭൂഗർഭജല പുനർനിറവിനും ഉപയോഗിച്ചിരുന്ന ഈ ജലാശയങ്ങളാണ് ഇപ്പോൾ കെട്ടിടങ്ങളും റോഡുകളും സർക്കാർ ഓഫീസുകളും വാണിജ്യ കേന്ദ്രങ്ങളുമായി മാറിയിരിക്കുന്നത്. മധുരൈ കോർപ്പറേഷൻ ഓഫീസ് പോലും പഴയ Tallakulam tankന്റെ ഭാഗത്താണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഇത് വെറും ഒരു നഗരത്തിന്റെ പ്രശ്നമല്ല. ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളും ഇതേ വഴിയിലൂടെയാണ് വളർന്നത്.
ആദ്യം ജലാശയങ്ങൾ “ഒഴിഞ്ഞ ഭൂമി”യായി കണക്കാക്കപ്പെടുന്നു. പിന്നീട് അവ മണ്ണിട്ട് നികത്തപ്പെടുന്നു. അതിനുശേഷം അവിടെ കോളനികളും കെട്ടിടങ്ങളും ഉയരുന്നു.
അവസാനം അതേ നഗരങ്ങൾ മഴക്കാലത്ത് വെള്ളപ്പൊക്കത്തിലും വേനലിൽ കടുത്ത ജലക്ഷാമത്തിലുമാണ് എത്തിപ്പെടുന്നത്.
മധുരൈ ഇപ്പോൾ Vaigai നദിയെയും Mullaperiyar ജലമാറ്റ സംവിധാനത്തെയും വലിയ തോതിൽ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതേസമയം നഗര പരിസരങ്ങളിലെ ഭൂഗർഭജല സമ്മർദ്ദം ഉയരുന്നുവെന്നാണ് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നത്.
ഇവിടെ മറ്റൊരു വലിയ വൈരുധ്യവുമുണ്ട്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് riverfront beautification പദ്ധതികൾ നടപ്പാക്കുന്നു. എന്നാൽ യഥാർത്ഥ ജലാശയ പുനരുദ്ധാരണവും drainage സംവിധാന വികസനവും പലപ്പോഴും പിന്നിലാകുന്നു.
പാണ്ഡ്യ ഭരണകാലത്ത് രൂപപ്പെട്ടിരുന്ന ജലസംഭരണ ശൃംഖലകൾ ഒരുകാലത്ത് തെക്കൻ തമിഴ്നാട്ടിന്റെ ജലസുരക്ഷയുടെ അടിത്തറയായിരുന്നു. ഇന്ന് അതിൽ വലിയൊരു ഭാഗം നഗരവൽക്കരണത്തിന്റെ സമ്മർദ്ദത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ ഭാവിയിലെ ഏറ്റവും വലിയ നഗര പ്രതിസന്ധി ജലവുമായി ബന്ധപ്പെട്ടതായിരിക്കും.
കാരണം നഗരങ്ങൾ ഇപ്പോൾ പ്രകൃതിയുമായി സഹകരിച്ച് വളരുന്നില്ല. പ്രകൃതിയെ മറികടന്ന് വളരാൻ ശ്രമിക്കുകയാണ്.
കായലുകൾ ഇല്ലാതാക്കുന്നു. കനാലുകൾ അടയ്ക്കുന്നു. വെള്ളച്ചാലുകൾ മൂടുന്നു.
പിന്നീട് അതേ നഗരങ്ങൾ “അപ്രതീക്ഷിത” വെള്ളപ്പൊക്കത്തെക്കുറിച്ച് അതിശയിക്കുന്നു.
21ാം നൂറ്റാണ്ടിലെ സ്മാർട്ട് നഗരം flyoverകളും glass buildingകളും മാത്രം കൊണ്ടല്ല നിർവചിക്കപ്പെടുക. മഴവെള്ളം കൈകാര്യം ചെയ്യാൻ കഴിയുന്ന നഗരങ്ങളാണ് ഭാവിയിൽ യഥാർത്ഥത്തിൽ നിലനിൽക്കുക.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





