റിപ്പോർട്ട് | കിരൺ എസ് പിള്ളൈ
Artificial Intelligence അധിഷ്ഠിത ആഗോള നിക്ഷേപ റാലിയുടെ അടുത്ത ഘട്ടത്തിൽ ഏഷ്യൻ വിപണികളിലേക്ക് വലിയ തോതിൽ നിക്ഷേപകർ നീങ്ങുന്നതായി അന്താരാഷ്ട്ര സാമ്പത്തിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് South Korea, Taiwan എന്നീ രാജ്യങ്ങളിലെ semiconductor, hardware കമ്പനികളാണ് നിക്ഷേപകരുടെ പ്രധാന ശ്രദ്ധ നേടുന്നത്.
AI technology, chip manufacturing, advanced hardware infrastructure എന്നീ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള രാജ്യങ്ങൾ ഇപ്പോൾ ആഗോള വിപണിയിൽ കൂടുതൽ ആകർഷകമായി മാറുകയാണ്. Taiwan ലോകത്തിലെ പ്രധാന semiconductor നിർമ്മാണ കേന്ദ്രമായി തുടരുമ്പോൾ South Korea യിലെ ടെക് കമ്പനികളും AI വളർച്ചയുടെ പ്രധാന ഗുണഭോക്താക്കളായി മാറിയിരിക്കുകയാണ്.
അതേസമയം ഇന്ത്യ ഈ പുതിയ നിക്ഷേപ തരംഗത്തിൽ പിന്നിലാകുന്നുവെന്ന ആശങ്ക ഉയരുന്നു. രാജ്യത്തിന്റെ oil dependence, രൂപയുടെ ദുർബലത, AI infrastructure മേഖലയിലെ പരിമിതമായ സാന്നിധ്യം എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയിൽ വലിയ consumer market ഉം digital population ഉം ഉണ്ടായിട്ടും ലോകോത്തര semiconductor manufacturing ecosystem അല്ലെങ്കിൽ വലിയ AI hardware production base ഇപ്പോഴും വികസിച്ചിട്ടില്ല. Software services മേഖലയിൽ ഇന്ത്യ ശക്തമായ സാന്നിധ്യമുള്ളതെങ്കിലും AI economy യുടെ അടുത്ത ഘട്ടം hardware, chips, data infrastructure, computing power എന്നിവയെ ചുറ്റിപ്പറ്റിയാകാമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
ഇന്ത്യൻ ഓഹരി വിപണി ഇപ്പോഴും ആഭ്യന്തര ഉപഭോഗത്തെയും financial services നെയും ആശ്രയിച്ചാണ് മുന്നേറുന്നത്. എന്നാൽ Asia യിലെ മറ്റ് രാജ്യങ്ങൾ AI-driven manufacturing economy യിലേക്ക് മാറുകയാണ്.
ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി AI ഉപയോഗിക്കുന്ന രാജ്യമെന്നതിലുപരി AI infrastructure നിർമ്മിക്കുന്ന രാജ്യമാകുക എന്നതാണ്. ഇല്ലെങ്കിൽ അടുത്ത ആഗോള സാങ്കേതിക നിക്ഷേപ ചക്രത്തിൽ ഇന്ത്യ വലിയ അവസരങ്ങൾ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ശക്തമാകുന്നു.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





