കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
HNLMS De Ruyter എന്ന റോയൽ നെതർലാൻഡ്സ് നേവിയുടെ എയർ ഡിഫൻസ്-കമാൻഡ് ഫ്രിഗേറ്റ് കൊച്ചി തുറമുഖത്തെത്തി. ഇൻഡോ-പസഫിക് മേഖലയിലെ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള “Pacific Archer” ദൗത്യത്തിന്റെ ഭാഗമായാണ് സന്ദർശനം.
Indian Navyയുടെ Fast Interceptor Crafts യുദ്ധക്കപ്പലിനെ സ്വീകരിച്ച് അകമ്പടി നൽകി. നാവികസേന ബാൻഡിന്റെ നേതൃത്വത്തിൽ ഔപചാരിക സ്വീകരണവും നൽകി.
160 ദിവസത്തെ യാത്രയിലെ ആദ്യ പ്രധാന സ്റ്റോപ്പാണ് കൊച്ചി. ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, ടോക്കിയോ, ഹവായി എന്നിവിടങ്ങൾ ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് പിന്നീട് യാത്ര തുടരുക.
Rob De Wit അടക്കമുള്ള ഉന്നത ഡച്ച് പ്രതിരോധ പ്രതിനിധി സംഘം Southern Naval Command ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സമുദ്ര സുരക്ഷയും പ്രതിരോധ സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.
പ്രതിനിധി സംഘം Cochin Shipyard Limited സന്ദർശിച്ച് ഇന്ത്യയുടെ കപ്പൽ നിർമാണ ശേഷി വിലയിരുത്തുകയും വ്യവസായ സഹകരണ സാധ്യതകൾ പരിശോധിക്കുകയും ചെയ്യും.
ഹോർമുസ് കടലിടുക്കിനോട് ചേർന്ന മേഖലയിൽ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഡച്ച് യുദ്ധക്കപ്പലിന്റെ യാത്ര നടക്കുന്നത്. എന്നിരുന്നാലും യാത്ര സുരക്ഷിതമായിരുന്നുവെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും കപ്പൽ ഉദ്യോഗസ്ഥർ അറിയിച്ചു.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read more news at www.keralanewsmediaonline.com





