img 20260503 wa0034

വസ്ത്ര കയറ്റുമതി 2.1% വളർച്ച; ആഗോള വിപണിയിൽ സ്ഥിരത നിലനിർത്തി ഇന്ത്യ

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട് കിരൺ എസ് പിള്ളൈ

Ministry of Textiles പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 2.1 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024–25ൽ 3,09,859 കോടി രൂപയായിരുന്ന കയറ്റുമതി 2025–26ൽ 3,16,334 കോടി രൂപയായി ഉയർന്നു.

റെഡിമെയ്ഡ് വസ്ത്രങ്ങൾ കയറ്റുമതിയിൽ ഏറ്റവും വലിയ പങ്ക് വഹിച്ചു. ഈ വിഭാഗത്തിൽ 2.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പത്തിപാധാന നൂൽ, തുണിത്തരങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയിൽ സ്ഥിരതയുള്ള വളർച്ചയും രേഖപ്പെടുത്തി.

മാനവനിർമിത നൂൽ-തുണിത്തരങ്ങളിൽ 3.6 ശതമാനം വളർച്ചയുണ്ടായി. മൂല്യവർധിത ഉൽപ്പന്നങ്ങളിലായി കൈത്തൊഴിൽ ഉൽപ്പന്നങ്ങൾ 6.1 ശതമാനം വളർച്ചയോടെ മുന്നിൽ നിന്നു.

120ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ വസ്ത്ര കയറ്റുമതി വ്യാപിച്ചിരിക്കുന്നത്. യു.എ.ഇ, യുകെ, ജർമനി, സ്പെയിൻ, ജപ്പാൻ, ഈജിപ്ത് തുടങ്ങിയ വിപണികളിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി.

കയറ്റുമതി പ്രോത്സാഹന പദ്ധതികളും നികുതി ഇളവുകളും സർക്കാർ തുടരുന്നു. കൂടാതെ വിവിധ സ്വതന്ത്ര വ്യാപാര കരാറുകൾ വഴി പുതിയ വിപണികളിലേക്ക് പ്രവേശനം വർധിപ്പിക്കാൻ ശ്രമം ശക്തമാക്കിയിട്ടുണ്ട്.

വസ്ത്ര വ്യവസായത്തിന്റെ സ്ഥിരതയുള്ള വളർച്ച തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും നിർണായകമായി തുടരുന്നുവെന്നാണ് വിലയിരുത്തൽ.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read more news at www.keralanewsmediaonline.com