കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ ഡീസൽ ക്ഷാമമുണ്ടാകുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിൽ, Petroleum Ministry of India വിശദീകരണവുമായി രംഗത്തെത്തി.
രാജ്യത്ത് പെട്രോൾ ഡീസൽ ആവശ്യത്തിന് ലഭ്യമാണെന്നും, ഇറക്കുമതി ചെയ്യേണ്ട സാഹചര്യം നിലവിൽ കാണുന്നില്ലെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ചില ഇടങ്ങളിൽ അനുഭവപ്പെടുന്ന തടസ്സങ്ങൾ പ്രധാനമായും പാനിക് വാങ്ങലിന്റെ ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ ഒരേസമയം കൂടുതലായി ഇന്ധനം വാങ്ങാൻ ശ്രമിക്കുന്നതുകൊണ്ടാണ് താത്കാലിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങൾ മുൻഗണന നൽകി പരിഹരിക്കുന്നതായും അധികൃതർ പറഞ്ഞു.
രാജ്യത്തെ ഇന്ധന വിതരണ ശൃംഖല സാധാരണ രീതിയിൽ തുടരുകയാണെന്നും, സ്റ്റോക്കിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം ആവർത്തിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിപണിയിൽ വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതായിരിക്കാം. എന്നാൽ രാജ്യത്തിനുള്ളിൽ പെട്രോൾ ഡീസൽ ലഭ്യതയിൽ പ്രശ്നം ഉണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read more news at www.keralanewsmediaonline.com





