img 20260419 wa0051(2)

കുമരകം: അവധിക്കാലത്തും ഹൗസ്‌ബോട്ട് ടൂറിസം മന്ദഗതിയിൽ

കുമരകം: സ്കൂളുകൾ അടഞ്ഞും തെരഞ്ഞെടുപ്പുകൾ കഴിഞ്ഞുമുള്ള അവധിക്കാലം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സാധാരണയായി തിരക്കേറിയ സമയമാണ്. എന്നാൽ ഇത്തവണ കുമരകത്ത് പ്രതീക്ഷിച്ച തിരക്ക് കാണാനില്ല. ഹൗസ്‌ബോട്ട് ടൂറിസം മന്ദഗതിയിലായതോടെ പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി.

വേമ്പനാട് കായലിലെ ഹൗസ്‌ബോട്ടുകൾ പലതും യാത്രക്കാരില്ലാതെ നിൽക്കുകയാണ്. ആഭ്യന്തര സഞ്ചാരികളുടെ വരവ് കുറഞ്ഞതും ചില ബുക്കിംഗുകൾ അവസാന നിമിഷത്തിൽ റദ്ദാകുന്നതുമാണ് പ്രധാന കാരണം. സാധാരണയായി ഈ സമയത്ത് തിരക്കേറിയിരുന്ന കുമരകം ഇത്തവണ ശാന്തതയിലാണെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.

ഹൗസ്‌ബോട്ട് തൊഴിലാളികൾക്കും അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഇതു വലിയ ആശങ്കയാണ്. വരുമാനം കുറഞ്ഞതോടെ പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ട്. ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പദ്ധതികളും പ്രചാരണങ്ങളും ആവശ്യമാണെന്ന ആവശ്യം ഉയരുന്നു.