img 20260413 wa0024

ശക്തമായ വേനൽ മഴയും കാറ്റും; ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്‌: സജി ജോർജ് വട്ടപ്പാറ

ശക്തമായ വേനൽ മഴയും കാറ്റും ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ശാന്തൻപ്പാറ പൂപ്പാറ പ്രദേശങ്ങളിലെ തൊഴിലാളി കുടുംബങ്ങളുടെ വീടുകൾക്ക് വൻനാശനഷ്ടമുണ്ടായി. എച്ച്എംഎൽ കോളനികളിലെ തൊഴിലാളികൾ താമസിക്കുന്ന വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്.

ശക്തമായ കാറ്റിൽ വെള്ളം വീടിനുള്ളിലേക്ക് കുത്തിയൊലിച്ചതോടെ വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിത്യോപയോ​ഗ സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതോടെ ആളുകൾക്ക് വീടുകളിൽ നിന്ന് മാറി താമസിക്കേണ്ട സാഹചര്യമാണ്.‘ടിവിയും വാഷിങ് മെഷീനുമെല്ലാം പോയി. ചെറിയ മ‍ഴപെയ്താലും വെള്ളം കയറുമെന്ന് പ്രദേശവാസി വ്യക്തമാക്കി.

ശക്തമായ വേനൽ മഴയിലും കാറ്റിലും ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് പന്നിയാർ എസ്റ്റേറ്റ് പ്രദേശത്ത് ആണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഏകദേശം 120 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് 500ഓളം ആളുകളാണ് തിങ്ങിപാർക്കുന്നത്.