img 20260412 wa0018

ഐഡിയ ഉണ്ട്, മാർക്കറ്റ് ഇല്ല: കേരള സ്റ്റാർട്ടപ്പുകളുടെ യാഥാർത്ഥ്യം

കിരൺ എസ് പിള്ളൈ

സിഇഒ കേരള ന്യൂസ് മീഡിയ

കേരളത്തിൽ ആശയങ്ങൾക്കൊരു കുറവും ഇല്ല. കോളേജുകളിൽ, ടെക് ഹബ്ബുകളിൽ, ചെറിയ കൂട്ടായ്മകളിൽ പോലും പുതിയ ഐഡിയകൾ പിറക്കുന്നു. പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള കഴിവും, പരിഹാരങ്ങൾ ചിന്തിക്കുന്ന ശേഷിയും യുവാക്കളിൽ വ്യക്തമാണ്.പക്ഷേ ആ ഐഡിയകൾ വിപണിയിലേക്ക് എത്തുന്നില്ല.

പ്രൊഡക്റ്റ് ഉണ്ടാക്കുന്നു, പക്ഷേ അത് ആരാണ് ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഉപഭോക്താവിന്റെ ആവശ്യങ്ങൾ, മാർക്കറ്റിന്റെ വലുപ്പം, പേയ്‌മെന്റ് ശേഷി എന്നിവ പലപ്പോഴും പ്രാഥമിക ഘട്ടത്തിൽ തന്നെ അവഗണിക്കപ്പെടുന്നു.ഇതാണ് പ്രധാന പ്രശ്നം.

ഇന്നോവേഷൻ ആശയത്തിൽ മാത്രം നിൽക്കുന്നു. വിപണിയുമായി ബന്ധപ്പെടുന്നില്ല. അതിനാൽ തന്നെ പല സ്റ്റാർട്ടപ്പുകളും തുടക്കത്തിൽ തന്നെ നിൽക്കുന്നു.കേരളത്തിൽ ഒരു വലിയ മാർക്കറ്റ് ഇല്ല എന്നതും ഒരു സത്യമാണ്. ചെറിയ വിപണിയിൽ പരീക്ഷിച്ച പ്രൊഡക്റ്റുകൾ, വലിയ വിപണിയിൽ എത്താൻ തയ്യാറാകുന്നില്ല.

സ്കെയിൽ ചെയ്യാനുള്ള ചിന്തയും സംവിധാനംയും കുറവാണ്.ഇവിടെ മാറ്റം ആവശ്യമാണ്. സ്റ്റാർട്ടപ്പുകൾ ആദ്യ ദിനം മുതൽ വിപണി ചിന്തിക്കണം. ഉപഭോക്താവിനെ കേന്ദ്രീകരിച്ച് ഉൽപ്പന്നം രൂപപ്പെടുത്തണം.

ലോക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമ്പോൾ, അത് ഗ്ലോബൽ മാർക്കറ്റിലേക്ക് എങ്ങനെ മാറ്റാം എന്ന ചിന്ത വേണം.ഐഡിയ മാത്രം മതിയല്ല. മാർക്കറ്റാണ് ഒരു സ്റ്റാർട്ടപ്പിനെ നിലനിറുത്തുന്നത്.